20 കുപ്പി വ്യാജ മദ്യവുമായി ഒരാൾ അറസ്റ്റിൽ.

കൊടുങ്ങല്ലൂർ വടക്കേ-പൂപ്പത്തിയിൽ നിന്നും 20 കുപ്പി വ്യാജ മദ്യവുമായി ഒരാൾ അറസ്റ്റിൽ. ചുണ്ടക്കപ്പറമ്പിൽ വീട്ടിൽ ശ്രീനിവാസൻ (64) നെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാoനാഥും സംഘവും അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയിൽ അനധികൃത വ്യാജമദ്യം വ്യാപകമായി വിറ്റഴിക്കുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ എക്‌സൈസ് ഷാഡോ ടീം ഓപ്പറേഷൻ ബ്ലാക്ക് എന്ന പേരിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.ഡ്രൈഡേ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും വ്യാപകമായി മദ്യം മദ്യം വിറ്റഴിക്കുന്നെന്ന വിവരത്തിലായിരുന്നു റൈഡ്. ഈ മേഖലയിൽ കൂടുതൽ ആളുകൾ അനധികൃത മദ്യവിൽപ്പന നടത്തുന്നതായി വിവരം ഉണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു. അനധികൃത വ്യാജ സ്പിരിറ്റിൽ കളർ കലർത്തി വേണ്ടത്ര രസപരിശോധനകൾ ഒന്നുമില്ലാതെയാണ് ഇത്തരം വ്യാജമദ്യം ഉണ്ടാക്കുന്നത്. ഇത്തരം മദ്യം ഉപയോഗിച്ചാൽ കാഴ്ച നഷ്ടപ്പെടുകയോ മറ്റു വിപത്തുകൾ ഉണ്ടാവുകയോ ചെയ്യാം.ശിവകാശിയിൽ നിന്നോ കോയമ്പത്തൂർ നിന്നോ കെ എസ് ബി സി യുടെ വ്യാജ ഹോളോഗ്രാം സ്റ്റിക്കറും മദ്യത്തിന്റെ വ്യാജ ലേബലും നിർമ്മിച്ചാണ് മദ്യത്തിന്റെ കുപ്പിയിൽ പതിക്കുന്നത്. എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബെന്നി.പി.വി, നെൽസൺ. എം.ആർ,ഇന്റലിജൻസ് ഓഫീസർ സുനിൽകുമാർ. , സിവിൽ എക്‌സൈസ് ഓഫീസർമാരായ ബാബു.കെ.എ, സജികുമാർ.പി.കെ, ശോബിത്ത്.ഒ.ബി,രിഹാസ്.എ.എസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രഞ്ചു.പി.ആർ എക്‌സൈസ് ഡ്രൈവർ സഞ്ജയ്‌.സി.പി എന്നിവരും ഉണ്ടായിരുന്നു.

You may also like

Leave a Comment

You cannot copy content of this page