- കൊടുങ്ങല്ലൂരിൽ എ.ടി.എം കൗണ്ടറിൽ മോഷണത്തിന് ശ്രമം നടത്തിയ കേസിലെയും, ബൈക്ക് മോഷണക്കേസിലെയും പ്രതി പിടിയിൽ.
ശ്രീനാരായണപുരം വാസുദേവ വിലാസം വളവ് പെരിങ്ങാട്ട് വിഷ്ണുദാസി(18) നെയാണ് കൊടുങ്ങല്ലൂർ എസ്.ഐ അജിത്ത് അറസ്റ്റ് ചെയ്തത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ
ലോകമലേശ്വരം ബ്രാഞ്ചിനോട് ചേർന്നുള്ള എ.ടി.എം കൗണ്ടറിലാണ് ഇയാൾ മോഷണത്തിന്
ശ്രമിച്ചത്.
വ്യാഴാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം.
എ.ടി.എം മെഷീൻ തുറക്കാനുള്ള ശ്രമത്തിനിടയിൽ
സുരക്ഷാ അലാറം ശബ്ദിച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്.എൻ.ശങ്കരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള തെരച്ചിലിലാണ് വിഷ്ണു പിടിയിലായത്.
യിലായത്.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ബൈക്ക് മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് വ്യക്തമായി.
ബൈക്ക് മോഷണക്കേസിൽ മറ്റു ചിലർ കൂടി ഉൾപ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്.
എ.എസ്.ഐമാരായ മുഹമ്മദ് സിയാദ്, ഉല്ലാസ് പൂതോട്ട്, പൊലീസുകാരായ സി.കെ ബിജു, നിഖിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.