കൊടുങ്ങല്ലൂരിൽ വീട്ടിൽ നിന്നും ഹാൻസ് ശേഖരം പിടികൂടി
കൈപ്പമംഗലം കാളമുറി സെൻ്ററിന് പടിഞ്ഞാറ് വലിയകത്ത് ജലീൽ എന്ന ആളുടെ വീട്ടിൽനിന്നും ആണ് ഹാൻസ് കണ്ടെത്തിയത്. ജലീൽ മുൻപും നിരവധി തവണ സമാന കേസിൽ പിടിക്കപ്പെട്ട ആളാണ്. കുറച്ചു നാൾ മുൻപാണ് കാലമുറിയിൽ വീട് വാങ്ങിയത്. ഇവിടെ ഹാൻസ് ഗോഡൗൺ ആക്കി ഉപയോഗിച്ച് വരികയായിരുന്നു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കറിൻ്റെ നേത്രത്തിൽ കയ്പമംഗലം എസ്. ഐ. സുബീഷ് മോൻ, കൃഷ്ണപ്രസാദ്, പോലീസുകാരായ എസ് ഐ. പി സി സുനിൽ, പ്രദീപ് സി.ആർ, ലിജു ഇയ്യാനി തുടങ്ങിയവർ ചേർന്നാണ് വീട്ടിൽ പരിശോധന
നടത്തി ഹാൻസ് കണ്ടെത്തിയത്.
കൊടുങ്ങല്ലൂരിൽ വീട്ടിൽ നിന്നും ഹാൻസ് ശേഖരം പിടികൂടി
previous post