കൊടുങ്ങല്ലൂർ.പ്രവാസിയുടെ അടച്ചിട്ടവീട് കൂത്തിത്തുറന്ന് മോഷണം മൂന്നരപ്പവന്‍ സ്വര്‍ണ്ണവും അയ്യായിരം രൂപയും നഷ്ടപ്പെട്ടു
കയ്പമംഗലം കൂരിക്കുഴി ആശാരിക്കയറ്റത്തിനടുത്ത് പുത്തന്‍കുളത്തിങ്കല്‍ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. വീട് നോക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന ആള്‍ ഇന്ന് രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന വളയും കമ്മലും പണവുമാണ് നഷ്ടപ്പെട്ടത്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു
കൊടുങ്ങല്ലൂരിൽ പ്രവാസിയുടെ വീട് കുത്തിതുറന്ന് മൂന്നര പവൻ സ്വർണവും അയ്യായിരം രൂപയും മോഷ്ടിച്ചു.
previous post