കൊടുങ്ങല്ലൂർ. തിരുവളളൂർ തിയ്യലറ്റഴ്സും ലൈബ്രറിയും സംയുക്തമായി സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.തിരുവള്ളൂർ തിയ്യറ്റേഴ്സിലെ മുതിർന്ന അംഗം ആനാട്ട് മുകുന്ദൻ ദേശീയപതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തിയ്യറ്റേഴ്സ് പ്രസിഡൻ്റ് പി എസ് സലി അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ വി ഷാജു, ഡോ.കെ.പി സുമേധൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് യു പി.ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. യു പി വിഭാഗത്തിൽ ടി എസ് കാർത്തിക ഒന്നാം സ്ഥാനവും സി ജെ അക്ഷര രണ്ടാം സ്ഥാനവും പി എ ദേവനന്ദ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ എം എം മാധവ് ഒന്നാം സ്ഥാനവും വി എസ് ലക്ഷ്മി രണ്ടാം സ്ഥാനവും വി എസ് വർഷ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പി എസ് സലീഷ്, കെ പി തിലകൻ, കെ എൻ സുജീന്ദ്രൻ എന്നിവരാണ് ക്വിസ് മത്സരം നിയന്ത്രിച്ചത്. സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി പായസവിതരണവുമുണ്ടായിരുന്നു.കെ ഐ രാമദാസ്, പി ആർ സലിൻ, സുനിത സുരേഷ്.അജിത ഗോപിനാഥ്, പത്മജ വിജയൻ, രമണി വിക്രമൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.