ഉംറ തീർത്ഥാടനത്തിനിടെ കയ്പമംഗലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

ഉംറ തീർത്ഥാടനത്തിനിടെ

കയ്പമംഗലം സ്വദേശി മരിച്ചു

 

ഉംറ തീർത്ഥാടനത്തിനിടെ കയ്പമംഗലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് വാലപ്പറമ്പിൽ ഉസ്മാൻ (63) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മക്കയിൽ വെച്ചാണ് സംഭവം. ആഗസ്ത് 30 നാണ് ഇദേഹം ഉൾപ്പെടെയുള്ള സംഘം ഉംറ ക്കായി നാട്ടിൽ നിന്നും പുറപ്പെട്ടത്. മക്കയിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മദീനയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം ഖബറടക്കം അവിടെ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page