കൊടുങ്ങല്ലൂർ.മത്സ്യബന്ധന ത്തിനിടെ മത്സ്യതൊഴിലാളിക്ക് നെഞ്ചുവേദന രക്ഷകരായി അഴീക്കോട് കോസ്റ്റൽ പോലീസ്.ഞായറാഴ്ച രാവിലെ 9:45 ന് അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലേക്ക് നിവേദ്യം എന്ന മത്സ്യബന്ധന വള്ളത്തിലെ മത്സ്യത്തൊഴിലാളിയായ വയസ്സ്, വലപ്പാട് സ്വദേശി അനിൽ 35 നാണ് നെഞ്ചുവേദന അനുഭവപ്പെട്ടത് അസ്മാബി കോളേജ് പടിഞ്ഞാറ് ലൊക്കേഷനിൽ വച്ച് അറിയിച്ചതിനെ തുടർന്ന് അഴീക്കോട് കോസ്റ്റൽ പോലീസ് ഇൻസ്പെക്ട റുടെ നിർദ്ദേശത്തെ തുടർന്ന് എസ് ഐ ശിവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുബി സെബാസ്റ്റ്യൻ ബോട്ട് സ്രാങ്ക് ഹാരിസ്, ലാസ്കാർ ജവാബ്, എൻജിൻ ഡ്രൈവർ സുജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. മൽസ്യ ത്തൊഴിലാളിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.