കൊടുങ്ങല്ലൂരിൽ വീട് കുത്തിതുറന്ന് മോഷണം.പടാ കുളം സിഗ്നലിന് പടിഞ്ഞാറ് വശം എരിശേരി പാലത്തിന് സമീപം എടച്ചാലിൽ സുനിൽകുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് ദിവസമായി വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ഞായറാഴ്ച വന്ന് വാതിൽ തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഒരു പവനനോളം സ്വർണ്ണം നഷ്ടപ്പെട്ടതായാണ് സൂചന. കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കൊടുങ്ങല്ലൂരിൽ വീട് കുത്തിത്തുറന്ന് മോഷണം
previous post