പത്തനംതിട്ട ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളില്‍ 176 പേര്‍

by admin

  കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ നാലു  താലൂക്കുകളിലായി തുറന്ന പതിനൊന്നു ദുരിതാശ്വാസ ക്യാമ്പുകളില്‍ 176 പേര്‍ കഴിയുന്നു. കോന്നി, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി  താലൂക്കുകളിലാണ് പതിനൊന്ന് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.  70 പുരുഷന്മാരും 62 സ്ത്രീകളും 21 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളുമാണു ക്യാമ്പിലുള്ളത്.

കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി മൂന്നു കുടുംബത്തിലെ അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍പ്പടെ പതിനൊന്നു പേരാണുള്ളത്.  കോന്നി താലൂക്കിലെ ഒരു ക്യാമ്പില്‍ മൂന്നു കുടുംബത്തിലെ അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഒരു ആണ്‍കുട്ടിയും  ഉള്‍പ്പടെ 12 പേരാണ് കഴിയുന്നത്.

തിരുവല്ല താലൂക്കില്‍ ഏഴു ക്യാമ്പുകളിലായി 36 കുടുംബങ്ങളിലെ 57 പുരുഷന്മാരും 51 സ്ത്രീകളും 20 ആണ്‍കുട്ടികളും  21 പെണ്‍കുട്ടികളും ഉള്‍പ്പടെ 149 പേരും മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും  ഉള്‍പ്പടെ നാലു പേരുമാണ് കഴിയുന്നത്. കോഴഞ്ചേരിയില്‍ ക്യാമ്പില്‍ കഴിയുന്നവരില്‍ രണ്ടും തിരുവല്ലയില്‍ ക്യാമ്പില്‍ കഴിയുന്ന 15 ഉം പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കോവിഡ് രോഗ ലക്ഷണമുള്ളവരായ നാലു പേരാണ് മല്ലപ്പള്ളിയിലെ ക്യാമ്പില്‍ കഴിയുന്നത്.

You may also like

Leave a Comment

You cannot copy content of this page