കൊടുങ്ങല്ലൂർ:കോട്ടപ്പുറം മുസിരിസ് പാർക്കിൽ നിന്നും കഞ്ചാവും ലഹരി ഗുളികയും ഉപയോഗിച്ച് ബോധമില്ലാതെ ഇരുന്നിരുന്ന യുവാക്കളെ  എക്‌സൈസ് പിടികൂടി.

കൊടുങ്ങല്ലൂർ:കോട്ടപ്പുറം മുസിരിസ് പാർക്കിൽ നിന്നും കഞ്ചാവും ലഹരി ഗുളികയും ഉപയോഗിച്ച് ബോധമില്ലാതെ ഇരുന്നിരുന്ന യുവാക്കളെ  എക്‌സൈസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും  ലഹരി ഗുളിക കണ്ടെടുത്തു. കൊല്ലം പത്തനാപുരം മതിലകം,പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളായ നെസ്മൽ, നിബിൻ, അൻസാഫ്, അഭിജിത്ത് എന്നിവരെയാണ് നർകോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാംനാഥും സംഘവും പിടികൂടിയത്.  ബാംഗ്ലൂരിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു ഇവരെന്ന് എക്സൈസ്  അധികൃതർ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ വിനോദ യാത്രയെന്ന വ്യാജേന പോയി മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. മുസിരിസ് പാർക്കിൽ ഇത്തരത്തിൽ നിരവധി യുവാക്കൾ തമ്പടിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു.

You may also like

Leave a Comment