കൊടുങ്ങല്ലൂർ: വീട് കുത്തിതുറന്ന് സ്വർണവും പണവും കവർന്നു. കോത പറമ്പ് പള്ളിക്കു സമീപം ചാലാനനിർമ്മലയുടെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിലുണ്ടായിരുന്നമൂന്ന് പവൻ സ്വർണവും 25000 രൂപയും കവർന്നു ബ്യൂട്ടി പാർലർ ജീവനക്കാരിയായ നിർമ്മല തിങ്കളാഴ്ച്ച വൈകീട്ട് 5.30ന് വീട്ടിലെത്തിയപ്പോണ് കവർച്ച നടന്ന വിവരം അറിയുന്നത്. അടുക്കള വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. കൊടുങ്ങല്ലൂർ സി ഐ ഇ ആർ ബൈജുവിൻ്റെ നേതൃത്യത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.
കൊടുങ്ങല്ലൂരിൽ മോഷണം, മൂന്ന് പവനും 25,000 രൂപയും കവർന്നു
previous post