ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

by admin

പ്രവേശനം സമ്പൂര്‍ണ പോര്‍ട്ടല്‍ മുഖേനയും

post

ആലപ്പുഴ : ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍.ഷൈല അറിയിച്ചു. എട്ടുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം സമ്പൂര്‍ണ്ണ പോര്‍ട്ടല്‍ (www.sampoorna.kite.kerala) മുഖേനയും നടത്താം .ആധാര്‍ കാര്‍ഡ് ഉള്ള കുട്ടികള്‍ക്ക് അവരുടെ ആധാര്‍ നമ്പരും പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കാവുന്നതാണ്. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനവും പുരോഗമിക്കുകയാണ്. പ്രധാനാധ്യാപകരെ ഫോണില്‍ കൂടി വിളിച്ചും രക്ഷിതാക്കള്‍ക്ക് പ്രവേശനം ഉറപ്പാക്കാം. ലോക്ഡൗണിന് ശേഷവും കുട്ടികളെ സ്‌കൂളിലെത്തി ചേര്‍ക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ജൂണ്‍ ആദ്യം തന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുനുള്ള ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.

ജില്ലയിലെ വിദ്യാലയങ്ങള്‍ നവാഗതരെ വരവേല്‍ക്കാന്‍ സജ്ജമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണത്തിലുള്ള ഏഴ് സ്‌കൂളുകളുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ തൊണ്ണൂറ് ശതമാനത്തോളം പൂര്‍ത്തിയായി. ജി.എച്ച്.എസ്.എസ് ഹരിപ്പാട്, ജി.എച്ച്.എസ്.എസ് രാമപുരം, ജി.എച്ച്.എസ്.എസ് ബുധന്നൂര്‍, ജി.വി.എച്ച്.എസ് എലിപ്പകുളം, ജി. എല്‍.പി.എസ് കാരക്കാട് ,ജി.യു.പി. എസ് പുത്തന്‍കാവ്, ജി.എച്ച്.എസ്.എസ് പുലിയൂര്‍ , എന്നീ സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തികളാണ് അവസാന ഘട്ടത്തിലെത്തിയിട്ടുള്ളത്.

പൊതു വിദ്യാലയങ്ങള്‍ ഹൈടെക്കും, മികവിന്റെ കേന്ദ്രങ്ങളുമായതിനാല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൂടുതലായി പൊതു വിദ്യാലയങ്ങളിലേക്ക് എത്തുന്നുണ്ട്. സ്‌കൂളുകളിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് അവസാനത്തോടെ പൂര്‍ത്തികരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓഡിനേറ്റര്‍ എ.കെ.പ്രസന്നന്‍ അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page