ആലപ്പുഴ: പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് ആക്കാന്‍ മുന്‍ നിരയില്‍ നിന്നും പ്രവര്‍ത്തിച്ച പഞ്ചായത്തിലെ ഹരിത കര്‍മ സേന പ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പഞ്ചായത്തിലെ കോവിഡ് ബാധിത പ്രദേശങ്ങള്‍ അണുവിമുക്തമാക്കാന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണ് ഇവര്‍. ഓരോ വാര്‍ഡുകളിലും രണ്ടു പേര്‍ വീതം പഞ്ചായത്തില്‍ 32 പേരാണ് ഹരിത കര്‍മ സേനയുടെ ഭാഗമായി പ്രവര്‍ത്തന രംഗത്തുള്ളത്. സമൂഹ അടുക്കളയിലെ പ്രവര്‍ത്തങ്ങളിലും ഹരിത സേനാംഗങ്ങള്‍ മുന്‍നിരയിലുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലും ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജനം പഞ്ചായത്തില്‍ കാര്യമായി നടത്തുന്നുണ്ട്. വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിച്ചുള്ള സമഗ്രമാലിന്യ നിര്‍മാര്‍ജനമാണ് ഇവരിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ ഇടവേളകളില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പരിസ്ഥിതി സൗഹൃദ രീതിയില്‍ സംസ്‌കരിക്കുന്നുമുണ്ട്.