കോവിഡ് വാക്‌സിന്‍ വീടുകളില്‍ നല്‍കുന്നുവെന്ന തരത്തിലുള്ള പ്രചരണം ശരിയല്ലെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി

by admin

                               

കൊച്ചി: കോവിഡ്-19 വാക്‌സിന്‍ അടുത്താഴ്ച മുതല്‍ ആസ്റ്റര്‍ മെഡ്‌സിറ്റി വീടുകളില്‍ നല്‍കുമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ജില്ലയില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ കോളനികളിലും ജോലി സ്ഥലങ്ങളിലും വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആസ്റ്റര്‍ മെഡ്‌സിറ്റി. എന്നാല്‍ ഇത് സംസ്ഥാന, ജില്ലാ അധികൃതരുടെ അനുമതി ലഭിക്കുന്നതിനെ ആശ്രയിച്ചും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതവുമായിരിക്കുമെന്നും ആസ്റ്റര്‍ മെഡ്‌സിറ്റി അധികൃതര്‍ അറിയിച്ചു. അതുവരെ കോവിന്‍ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും അവര്‍ പറഞ്ഞു.

Reshmi Kartha

You may also like

Leave a Comment

You cannot copy content of this page