കോവിഡാനന്തര ആയുര്‍വേദ ചികിത്സ; പദ്ധതികളുമായി കരുവാറ്റ പഞ്ചായത്ത്

by admin

post

ആലപ്പുഴ: കോവിഡ് രോഗം ഭേദമായതിനു ശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതതകള്‍ക്ക് പരിഹാരം കാണുന്നതിനായി കോവിഡാനന്തര ആയുര്‍വ്വേദ ചികിത്സ പദ്ധതികളൊരുക്കി കരുവാറ്റ ഗ്രാമപഞ്ചായത്ത്. ‘സ്നേഹാമൃതം’, ‘മധുരസായാഹ്നം’ എന്നിങ്ങനെയുള്ള രണ്ട് പദ്ധതികളാണ് നടപ്പാക്കുന്നത്.

16 വയസു വരെ പ്രായമുള്ള കുട്ടികളെ മൂന്നായി തരംതിരിച്ച് അവര്‍ക്ക് കോവിഡ് ഭേദമായതിന് ശേഷം നല്‍കുന്ന ആയുര്‍വേദ ചികിത്സ പദ്ധതിയാണ് സ്നേഹാമൃതം. ഒന്നു മുതല്‍ മൂന്നുവയസ് വരെയും മൂന്നു മുതല്‍ എട്ടു വരെയും എട്ടു മുതല്‍ 16 വയസ് വരെയും മൂന്നായി തിരിച്ചാണ് ചികിത്സ. കോവിഡ് രോഗമുക്തിക്കു ശേഷം ലാബ് പരിശോധനകള്‍ നടത്തി ശാരീരിക ആസ്വസ്ഥതകളും മറ്റ് അസുഖങ്ങളും കണ്ടെത്തിയാണ് ചികിത്സ നിര്‍ദ്ദേശിക്കുക.

വിനോദം, യോഗ, വ്യായാമം, കൗണ്‍സിലിംഗ് എന്നിവ സ്നേഹാമൃതം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ലഭ്യമാകുന്നതോടൊപ്പം ആവശ്യമായ ആയുര്‍വേദ മരുന്നുകള്‍, പോഷകാഹാരം എന്നിവയും എത്തിച്ചു നല്‍കും. ജൂണ്‍ ആദ്യ വാരത്തോടെ ആരംഭിക്കുന്ന ചികിത്സാ പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ 52 കുട്ടികളെ പരിശോധനകള്‍ക്ക് വിധേയമാക്കി. സമാനമായ രീതിയില്‍ 75 വയസുള്ള വയോജനങ്ങള്‍ക്ക് കോവിഡ് രോഗമുക്തിക്ക് ശേഷം വേണ്ട പരിശോധനകള്‍ നടത്തി ആയുര്‍വേദ ചികിത്സ നല്‍കുന്ന പദ്ധതിയാണ് മധുരസായാഹ്നം. വിദഗ്ധരായ അഞ്ച് ആയുര്‍വേദ ഡോക്ടര്‍മാരുടെ പാനലാണ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

You may also like

Leave a Comment

You cannot copy content of this page