കോവിഡ് ചികിത്സ ഉപകരണങ്ങള്‍ക്ക് അധിക വില ഈടാക്കിയാല്‍ കര്‍ശന നടപടി

by admin

post

പത്തനംതിട്ട: കോവിഡ് ചികിത്സക്ക് ആവശ്യമായ മാസ്‌ക്, പി.പി.ഇ കിറ്റ് സാനിറ്റൈസര്‍, ഫേസ് ഷീല്‍ഡ്, സര്‍ജിക്കല്‍ ഗൗണ്‍, ഓക്സിജന്‍ മാസ്‌ക്, പള്‍സ് ഓക്സിമീറ്റര്‍ തുടങ്ങി 15 ഇനങ്ങള്‍ക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ച് ഉത്തരവ് ഇറക്കിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചയിച്ച വിലയേക്കാള്‍ കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തിയാല്‍ ലീഗല്‍ മെട്രോളജി വകുപ്പ് കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു. കേരള അവശ്യ വസ്തു നിയന്ത്രണ നിയമത്തിന്റെ കീഴിലാണ് ഈ ഉത്തരവ്.

പി.പി.ഇ കിറ്റിന് പരമാവധി വില്‍പന വില 328 രൂപയാണ്. എന്‍ 95 മാസ്‌കിന് 26 രൂപയും ട്രിപ്പില്‍ ലയര്‍ മാസ്‌കിന് അഞ്ച് രൂപയും ഫേസ് ഷീല്‍ഡിന് 25 രൂപയും ഏപ്രണിന് (ഡിസ്പോസിബിള്‍) 14 രൂപയും സര്‍ജിക്കല്‍ ഗൗണിന് 78 രൂപയും എക്സാമിനേഷന്‍ ഗ്ലൗസ് (നമ്പര്‍) ഏഴ് രൂപയും ഹാന്‍ഡ് സാനിറ്റൈസര്‍ 500 എംഎല്‍ ന് 230 രൂപയും ഹാന്‍ഡ് സാനിറ്റൈസര്‍ 200 എംഎല്‍ ന് 118 രൂപയും ഹാന്‍ഡ് സാനിറ്റൈസര്‍ 100 എംഎല്‍ ക്ക് 66 രൂപയും സ്റ്ററയല്‍ ഗ്ലൗസ് (ജോഡി) 18 രൂപയും എന്‍.ആര്‍.ബി മാസ്‌കിന് 96 രൂപയും ഓക്സിജന്‍ മാസ്‌കിന് 65 രൂപയും ഫ്ളോ മീറ്റര്‍ (ഹ്യുമിഡിഫൈര്‍ സഹിതം) 1824 രൂപയും ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്സി മീറ്റര്‍ 1800 രൂപയുമാണ് പരമാവധി വില്‍പന വില.

പരാതികള്‍ ഉള്ളവര്‍ക്ക് ചുവടെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ പരാതി അറിയിക്കാം. ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ജനറല്‍) പത്തനംതിട്ട 8281698029. ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഫ്ളയിങ്ങ് സ്‌ക്വാഡ്) പത്തനംതിട്ട 8281698035. അസി.കണ്‍ട്രോളര്‍ കോഴഞ്ചേരി താലൂക്ക്  8281698030. ഇന്‍സ്പെക്ടര്‍ (ഫ്ളയിങ്ങ് സ്‌ക്വാഡ്) പത്തനംതിട്ട 9188525703.ഇന്‍സ്പെക്ടര്‍ അടൂര്‍ താലൂക്ക് 8281698031. ഇന്‍സ്പെക്ടര്‍ തിരുവല്ല താലൂക്ക്  8281698032. ഇന്‍സ്പെക്ടര്‍ റാന്നി താലൂക്ക് 8281698033. ഇന്‍സ്പെക്ടര്‍ മല്ലപ്പള്ളി താലൂക്ക് 8281698034.ഇന്‍സ്പെക്ടര്‍ കോന്നി താലൂക്ക് 9400064083.

You may also like

Leave a Comment

You cannot copy content of this page