ആലപ്പുഴ: കോവിഡ് 19 അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ മാർഗ്ഗങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പ്രാവർത്തികമാക്കിയാൽ മാത്രമേ രോഗബാധയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാകൂവെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. രോഗ പ്രതിരോധത്തിനായുള്ള ഓരോരുത്തരുടേയും പ്രവൃത്തി വളരെ സുപ്രധാനമാണ്.
ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ രോഗവ്യാപന തോത് കൂടുതലാണ്. അടഞ്ഞ മുറികൾ രോഗവ്യാപനത്തിന്റെ പ്രധാന കാരണമാണ്. വീട്ടിലും തൊഴിലിടങ്ങളിലും സാധ്യമായ പരമാവധി വായു സഞ്ചാരം ഉറപ്പാക്കണം. എ.സി.യുള്ള മുറികളിൽ ചെലവിടുന്നത് കഴിയുന്നതും ഒഴിവാക്കുക. വീട്ടിലെ ജനാലകൾ തുറന്നിടുക. കോവിഡ് രോഗി ഹോം ഐസോലേഷനിൽ കഴിയുന്നുണ്ടെങ്കിൽ മുറിയ്ക്കുള്ളിൽ വായുസഞ്ചാരമുറപ്പാക്കാൻ ജനാലകൾ തുറന്നിടുക. ഫാനുകൾ പ്രവർത്തിപ്പിക്കുക. ഓഫീസ് മുറികളിൽ ജനാലകൾ തുറന്നിട്ട് ഫാനുകൾ പ്രവർത്തിപ്പിക്കുക. വാഹനങ്ങളുടെ വിൻഡോ ഗ്ലാസ്സ് താഴ്ത്തിയിടുന്നതാണ് നല്ലത്. പൊതുഗതാഗത വാഹനങ്ങളിലും ഷട്ടർ താഴ്ത്തിയിട്ടുള്ള യാത്ര ഒഴിവാക്കാം. ചെറിയ കാര്യങ്ങളിലും ജാഗ്രത പുലർത്തണം.
കോവിഡ് വ്യാപനം: പരമാവധി ജാഗ്രത പുലർത്തണം-ജില്ല മെഡിക്കൽ ഓഫീസ്
previous post