സൗജന്യ പരിശീലനം

by admin

മലപ്പുറം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡവലപ്‌മെന്റ് ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജൂലൈ 26ന് അഗ്രോ  ഇന്‍ക്യൂബേഷന്‍ ഫോര്‍  സസ്റ്റെനബിള്‍  എന്റര്‍പ്രണര്‍ഷപ് പ്രോഗ്രാമിന്റെ ഭാഗമായി പരിശീലനം നല്‍കുന്നു. ‘കേരളത്തിലെ അഗ്രോ, ഫുഡ് ബിസിനസില്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ അവസരങ്ങള്‍’ എന്ന വിഷയത്തിലാണ് പരിശീലനം. കാര്‍ഷിക ഭക്ഷ്യസംസ്‌കരണ/ മൂല്യവര്‍ധിത ഉത്പന്നങ്ങളിലെ വിവിധ  സംരംഭകത്വങ്ങള്‍  പ്രോത്സാഹിപ്പിക്കുക, മൂല്യവര്‍ധന  ഉത്പന്നങ്ങളുടെ അഭ്യന്തര  ഉത്പാദനം   വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം.

രാവിലെ 10.30 മുതല്‍

12.30 വരെയാണ് പരിശീലനം.  കാര്‍ഷിക ഭക്ഷ്യസംസ്‌കരണ / മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരോ സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ക്കോ പങ്കെടുക്കാം. ഈ സൗജന്യ പരിശീലനത്തിനുള്ള രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7403180193, 9605542061 ഈ നമ്പറുകളുമായോ മലപ്പുറം ജില്ല വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടണം.

You may also like

Leave a Comment

You cannot copy content of this page