വയസ് മാനദണ്ഡമാക്കിയാകണം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കേണ്ടത്: ജില്ലാ കളക്ടര്‍

by admin

post

ആദ്യഡോസ് എടുത്ത് ഏറ്റവും കൂടുതല്‍ ദിവസമായവര്‍ക്ക് രണ്ടാം ഡോസും നല്‍കണം

പത്തനംതിട്ട : വയസ് മാനദണ്ഡമാക്കിയാകണം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. അതുപോലെ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കേണ്ടത് ആദ്യ വാക്‌സിന്‍ എടുത്ത് ഏറ്റവും കൂടുതല്‍ ദിവസമായവര്‍ക്ക് ആകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ്മാരുമായി നടത്തിയ ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

18 വയസിനും 44 വയസിനും ഇടയിലുള്ള വിദേശത്തേക്കു പോകുന്നവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനായി നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവര്‍ക്ക് സഹായമായി പഞ്ചായത്തുകള്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കണം. രജിസ്റ്റര്‍ ചെയ്യുന്നതിന് ജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളുടെ സഹായവും തേടാവുന്നതാണ്.  ജില്ലയില്‍ മെച്ചപ്പെട്ട രീതിയില്‍ വാക്‌സിന്‍ വിതരണം നടക്കുന്നുണ്ട്. അതിനായി ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ പ്രവര്‍ത്തനം ഇനിയും തുടരണമെന്നും കളക്ടര്‍ പറഞ്ഞു. ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ പങ്കെടുത്തു

You may also like

Leave a Comment

You cannot copy content of this page