പെന്ഷന് പരിഷ്കരിക്കും

സര്‍വ്വകലാശാലകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്ഷന് പരിഷ്കരിക്കാന്‍ തീരുമാനിച്ചു. ശമ്പള പരിഷ്കരണത്തിനോടൊപ്പം 1.07.2019 മുതല്‍ പെന്ഷന് പരിഷ്ക്കരണവും പ്രാബല്യത്തില്‍ വരും. 2021 ജൂലൈ 1 മുതല്‍ പരിഷ്ക്കരിച്ച പ്രതിമാസ പെന്ഷന് നല്കി തുടങ്ങും. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഈ വ്യവസ്ഥയില്‍ പെന്ഷന് നല്‍കും.

ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട സംഭവം:ആശ്രിതർക്ക് 20 ലക്ഷം
തിരുവനന്തപുരം ആര്.സി.സി.യിലെ ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട കൊല്ലം പത്തനാപും കണ്ടയം ചരുവിള വീട്ടില്‍ നജീറമോളുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
സംസ്ഥാന വികലാംഗ ക്ഷേമ കോര്പ്പറേഷന് ജീവനക്കാരുടെ പെന്ഷന് പ്രായം 58 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചു

											
												


