കായിക പ്രേമികളുടെ സ്വപ്നം പൂവണിയുന്നു; മൂന്നിയൂരില്‍ സ്റ്റേഡിയം പ്രവൃത്തി തുടങ്ങി

by admin

post

മലപ്പുറം : കായിക പ്രേമികളുടെ ചിരകാല അഭിലാഷം സാക്ഷാത്ക്കരിച്ച് തിരൂരങ്ങാടി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ  കളിയാട്ടമുക്ക് സ്റ്റേഡിയം പ്രവൃത്തികള്‍ക്ക് തുടക്കമായി. എംഎല്‍എ ഫണ്ടില്‍ നിന്നുംഅനുവദിച്ച 86 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മ്മാണം. ഫുട്‌ബോള്‍ ഗ്രൗണ്ട്, ഗ്യാലറി, റോഡ് സൗകര്യങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. പുഴയോരത്തുള്ള സ്റ്റേഡിയത്തിന് സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കും. രണ്ടാം ഘട്ടത്തില്‍ മറ്റു സൗകര്യങ്ങളും ഒരുക്കാനാണ് തീരുമാനം.

പ്രവൃത്തി ഉദ്ഘാടനം പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ പി.പി. മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സ്റ്റാര്‍ മുഹമ്മദ്, കെ.പി. രമേഷ്, പി.പി. സഫീര്‍, സല്‍മ നിയാസ്, വിവിധ സംഘടനാ പ്രതിനിധികളായ ഒ.കെ. മൊയ്തീന്‍ കുട്ടി, ഹനീഫ മൂന്നിയൂര്‍, വെളിമുക്ക് സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ് എം.എ. അസീസ്, അസ്ലം ബുഖാരി, സി. അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.

You may also like

Leave a Comment

You cannot copy content of this page