മാസ്‌ക് ധരിക്കുന്ന കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ കാര്‍ബണ്‍ ഡയോക്‌സയ്ഡ് ശ്വസിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

by admin
വാഷിംഗ്ടണ്‍: പാന്‍ഡമിക്കിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുന്നതിന് നിര്‍ബന്ധിതരായ കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ ആറിരട്ടി വിഷലിപ്തമായ കാര്‍ബണ്‍ ഡയോക്‌സയ്ഡ് ശ്വസിക്കുന്നതായി അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ജൂലായ് 2ന് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
ഡോ.ഹരാള്‍ഡ് വല്‍ച്ചി(Harald Walach)ന്റെ നേതൃത്വത്തില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് മാസ്‌ക് ധരിക്കുന്നതിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കാര്‍ബണ്‍ ഡയോക്‌സയ്ഡിന്റെ പരിധി 2 ശതമാനമാണ്. അടച്ചിട്ട മുറികള്‍ക്കുള്ളില്‍ കഴിയുന്ന കുട്ടികള്‍ മാസ്‌ക് ധരിക്കുമ്പോള്‍ അവര്‍ ശ്വസിക്കുന്ന കാര്‍ബണ്‍ ഡയോക്‌സയ്ഡിന്റെ അളവ് 1.3 ശതമാനമാണ്.
മാസ്‌ക് ധരിക്കുന്ന ഏഴുവയസ്സിനു മുകളിലുള്ള കുട്ടികളാണ് കൂടുതല്‍ കാര്‍ബണ്‍ ഡയോക്‌സയ്ഡ് ഉള്ളിലേക്ക് വലിച്ചെടുക്കുന്നത്. ഇവര്‍ 2.5 ശതമാനം, പന്ത്രണ്ട് ശതമാനത്തില്‍ കൂടുതല്‍ വിഷലിപ്തമായ വായു ശ്വസിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
പ്രകൃതിയില്‍ നിന്നും ഓക്‌സിജനാണ് നാം സ്വീകരിക്കുന്നതും പുറത്തേക്ക് തള്ളി കളയുന്നതു അശുദ്ധവായുവും മാസ്‌ക് ധരിക്കുന്നതിലൂടെ ആവശ്യമായ ശുദ്ധവായു അകത്തേക്കു ശ്വസിക്കുന്നതു കുറയുകയും, അതേസമയം അശുദ്ധവായു പുറത്തേക്ക് വിടുന്നത് മാസ്‌ക് തടയുകയും ചെയ്യുന്നു. പന്ത്രണ്ട് മണിക്കൂര്‍ മാസ്‌ക്ക് ധരിച്ചു ജോലി ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ ആരോഗ്യത്തിന് പോലും ഭീഷണി നേരിടുന്നു. കോവിഡ് എന്ന മഹാമാരിയില്‍ നിന്നും നാം മോചിതരായാല്‍ പോലും അതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിക്കുക എന്നതു വലിയൊരു ഭീഷണിയായി നിലനില്‍ക്കും.

You may also like

Leave a Comment

You cannot copy content of this page