പ്രവാസികള്‍ക്കുള്ള രണ്ടാം ഡോസ് കുത്തിവെയ്പ്പ്: കോവിഡ് 19 സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

by admin

post

പാലക്കാട് : വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള രണ്ടാം ഡോസ് കുത്തിവെയ്പിനായി www.covid19.kerala.gov.in/vaccine സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഒന്നാം ഡോസ് കുത്തിവയ്പിനു ശേഷം ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഈ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഒന്നാം ഡോസ് കുത്തിവെയ്പ് വേണ്ടവര്‍ പ്രാഥമികമായി www.cowin.gov.in ലിങ്കില്‍ വ്യക്തിഗതവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine ല്‍ രജിസ്റ്റര്‍ ചെയ്യണം. ലിങ്ക് തുറക്കുമ്പോള്‍ ലഭിക്കുന്ന  ഇന്‍ഡിവിജ്വല്‍ റിക്വസ്റ്റ് (INDIVIDUAL REQUEST) ടാബില്‍ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ഡിസ്‌ക്ലൈമര്‍ എന്ന മെസ്സേജ് ബോക്‌സ് ക്ലോസ് ചെയ്യുക. നാട്ടിലുള്ള മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്ത് ഗെറ്റ് ഒ.ടി.പി യില്‍ ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ആറക്ക ഒ.ടി.പി എന്റര്‍ ചെയ്യുക. തുടര്‍ന്ന് വെരിഫൈ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഒ.ടി.പി  വെരിഫൈഡ് എന്ന മെസ്സേജ് വന്നാല്‍ ഒക്കെ ക്ലിക്ക് ചെയ്യുക.

രജിസ്‌ട്രേഷന്‍ ഫോമില്‍ ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, യോഗ്യതാ വിഭാഗം (going abroad എന്ന് തിരഞ്ഞെടുക്കുക), ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രം എന്നിവ പൂരിപ്പിക്കുക. Supporting documents എന്നതിനു താഴെ ആദ്യം പാസ്‌പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍ ഒറ്റ പേജ് ആയി കോപ്പി എടുത്ത് ആ ഫയലും രണ്ടാമത്തേത് പ്രവാസികളുടെ വിസ സംബന്ധമായ വിവരങ്ങളും അപ്ലോഡ് ചെയ്യുക. ഓരോ ഫയലുകളും പി.ഡി.എഫ്/ ജെ.പി.ജി ഫോര്‍മാറ്റില്‍ 500 കെ. ബിയില്‍ താഴെ ഫയല്‍ സൈസ് ഉള്ളതായിരിക്കണം. അവസാനമായി നേരത്തെ കോവിഡ് വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച 14 അക്ക കോവിന്‍ റഫറന്‍സ് ഐ.ഡി എന്റര്‍ ചെയ്യണം. ശേഷം സബ്മിറ്റ് ചെയ്യാം.

ഈ അപേക്ഷയും കൂടെ നല്‍കിയ രേഖകളും ജില്ലാതലത്തില്‍ പരിശോധിച്ചശേഷം അര്‍ഹരായവരെ വാക്‌സിന്‍ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അറിയിക്കും. അപ്പോയ്ന്‍മെന്റ് എസ്.എം.എസ്, ഐഡി പ്രൂഫ് പാസ്‌പോര്‍ട്ട് എന്നിവ കൈയില്‍ കരുതണം.

You may also like

Leave a Comment

You cannot copy content of this page