കോണ്‍വെന്റില്‍ തുടരാന്‍ നിര്‍ദേശിക്കാനാകില്ല, പുറത്ത് എവിടേയും സംരക്ഷണം ഒരുക്കാം; ലൂസി കളപ്പുരക്കലിന്റെ ഹരജിയില്‍ ഹൈക്കോടതി

by admin
കോണ്‍വെന്റില്‍ നിന്നും പുറത്താക്കുന്നതിനെതിരെ പോലീസ് സരക്ഷണം നല്‍കണമെന്ന കീഴ്‌ക്കോടതി വിധി നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ലൂസി കളപ്പുര നല്‍കിയി ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. ലൂസി കളപ്പുര സ്വയമാണ് തന്റെ കേസ് വാദിച്ചത്. ഒരു കന്യാസ്ത്രി സ്വന്തം കേസ് വാദിക്കുന്ന ആദ്യ സംഭവമായിരുന്നു ഇത്.
ഹാജരാകാമെന്നേറ്റിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ പിന്‍മാറിയതോടെയാണ് ഇവര്‍ സ്വയം വക്കാലത്തേറ്റെടുത്തത്. തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും സിവില്‍ കേസ് തീരുന്നത് വരെ മഠത്തില്‍ നിന്നും ഇറങ്ങാാവില്ലെന്നും ലൂസി കളപ്പുര കോടതിയില്‍ വാദിച്ചു. ഇരു വിഭാഗത്തിന്റേയും വാദം കേട്ട കോടതി വിധി പറയാനായി കേസ് മാറ്റി.
മഠത്തില്‍ തന്നെ ലൂസി കളപ്പുര തുടരണമെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ തനിക്ക് പോകാന്‍ മറ്റു സ്ഥലങ്ങളില്ലെന്നും  കാല്‍ നൂറ്റാണ്ടായി സന്യാസിനിയായി ജീവിക്കുന്ന തനിക്ക് സേവനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ലൂസി കളപ്പുര ബാധിച്ചു. എന്നാല്‍ മഠത്തിന് പുറത്ത് എവിടെയാണോ താമസിക്കുന്നത് അവിടെ സുരക്ഷ നല്‍കാമെന്ന് കോടതി പറഞ്ഞു. മഠം വിട്ടു പുറത്തുപോയാല്‍ തനിക്ക് താമസിക്കാന്‍ ഇടമില്ലെന്ന വാദം പൊള്ളയാണെന്നും പല തവണ ലൂസി കളപ്പുര മഠം വിട്ട് പുറത്ത് പോയി താമസിച്ചിട്ടുണ്ടെന്നും സഭയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
എഫ്‌സിസി സന്യാസസമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര വത്തിക്കാന് നല്‍കിയ അപ്പീലും തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
em

You may also like

Leave a Comment

You cannot copy content of this page