സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ നടത്തി

by admin

fg

ഈ വര്‍ഷം നീറ്റ്, കെ.ഇ.എ.എം പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടയം കോതനല്ലൂര്‍ ആസ്ഥാനമായുള്ള ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ നടത്തി. ‘How to crack NEET and KEAM?’ എന്ന വിഷയത്തില്‍ നടന്ന വെബിനാര്‍ കരിയര്‍ ഗൈഡന്‍സ് വിദഗ്ദ്ധനും കേരള സര്‍ക്കാരിന്റെ മുന്‍ ജോയിന്റ് എന്‍ട്രന്‍സ് കമ്മീഷണറുമായ ഡോ. രാജൂ കൃഷ്ണന്‍ നയിച്ചു. വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ലീഡേഴ്‌സ് ആന്റ് ലാഡേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു തോമസ്, സി.ഇ.ഒ. ആന്റ് മാനേജിംഗ് ഡയറക്ടര്‍ ജലീഷ് പീറ്റര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിനു ഏലിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലീഡേഴ്‌സ് ആന്റ് ലാഡേഴ്‌സ് ഗ്രൂപ്പ് ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ ശ്വേത ഉമേഷ് മോഡറേറ്ററായിരുന്നു.

               റിപ്പോർട്ട്  :  Arunkumar V.R (Communication Manager )

You may also like

Leave a Comment

You cannot copy content of this page