കോവിഡ് 19: ജില്ലയില്‍ കുറവില്ലാതെ പ്രതിദിന രോഗബാധിതര്‍ 5,044 പേര്‍ക്ക് വൈറസ് ബാധ; 2,908 പേര്‍ക്ക് രോഗമുക്തി

by admin

ടെസ്റ്റ് പോസിറ്റീവിറ്റി 42.09 ശതമാനം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,834 പേര്‍

ആരോഗ്യ പ്രവര്‍ത്തകര്‍ 01

ഉറവിടമറിയാതെ 132 പേര്‍ക്ക്

രോഗബാധിതരായി ചികിത്സയില്‍ 50,676 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് 76,593 പേര്‍

മലപ്പുറം : ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വ്യാഴാഴ്ചയും കാര്യമായ കുറവില്ല. വ്യാഴാഴ്ച (മെയ് 13) 5,044 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും ഉയരുകയാണ്. 42.06 ശതമാനമാണ് വ്യാഴാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തിലും കാര്യമായ മാറ്റമില്ല. ഇത്തരത്തില്‍ 4,834 പേര്‍ക്കാണ് രോഗബാധ. 132 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 74 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

76,593 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിനാനുപാതികമായി ചികിത്സാ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 50,676 ആയി ഉയര്‍ന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 2,503 പേരാണ് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 172 പേരും 234 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കായുള്ള ഇത്തരം പ്രത്യേക താമസ കേന്ദ്രങ്ങളില്‍ 209 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

വ്യാഴാഴ്ച 2,908 പേര്‍ രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,70,039 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റഎ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 738 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

 

You may also like

Leave a Comment

You cannot copy content of this page