പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭക്ഷ്യധാന്യ കിറ്റുകളുടെ രണ്ടാംഘട്ട വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു നിര്‍വഹിച്ചു. എഴുമറ്റൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് ബാധിതരായ വീടുകളില്‍ കഴിയുന്നവര്‍ക്കും ക്വാറന്റൈനില്‍ ഉള്ളവരുമായ അര്‍ഹരായവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്യ്തുവരുന്നതായും 500 രൂപ വിലവരുന്ന ഭക്ഷ്യ കിറ്റുകള്‍ സുമനസുകളുടെ സംഭാവനയാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വാര്‍ഡ്തല സമിതി ചെയര്‍മാന്മാര്‍ക്ക് കൈമാറിയ കിറ്റുകള്‍ എല്ലാ വാര്‍ഡുകളിലെയും അര്‍ഹരുടെ ലിസ്റ്റ് തയാറാക്കി വാര്‍ഡ്തല സമിതിയുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ചു നല്‍കും. കോവിഡ് മഹാമാരിയുടെ കാലത്ത് രോഗബാധയാല്‍ കഷ്ടപെടുന്ന സമൂഹത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെയുള്ള വിഭാഗങ്ങളെ സഹായിക്കാന്‍ താത്പര്യമുള്ള വ്യക്തികളോ സംഘടനകളോ ഉണ്ടെങ്കില്‍ അവര്‍ക്ക് വാര്‍ഡ്തല സമിതിയേയോ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയോ ബന്ധപ്പെടാമെന്നും പ്രസിഡന്റ് പറഞ്ഞു.