മുന്‍ മന്ത്രിയും, തിരുവനന്തപുരം ഡിസിസി പ്രസിഡന്റുമായിരുന്ന ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു.

by admin
മുന്‍ ഗതാഗതമന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു
ആദര്‍ശത്തിനും, ലാളിത്യത്തിനും പൊതു പ്രവര്‍ത്തകന്റെ ജീവിതത്തില്‍ ഏറെ സ്ഥാനമുണ്ട് എന്ന് ജീവിതം കൊണ്ട് തെളിയിച്ച നേതാവായിരുന്നു അദ്ദേഹം. കെപിസിസി ജനറല്‍ സെക്രട്ടറിയായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹംകെഎസ് യു തിരുവനന്തപുരം ജില്ലാ
പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
May be an image of 8 people, people standing and flower
ഇടക്കാലത്ത് കോണ്‍ഗ്രസ്സില്‍ നിന്നും മാറി നിന്നെങ്കിലും അദ്ദേഹം രൂപീകരിച്ച കേരള വികാസ് പാര്‍ട്ടി പിന്നീട് കോണ്‍ഗ്രസ്സില്‍ ലയിച്ചു. കോണ്‍ഗ്രസ് എസ് എം എല്‍ എ ആയി തിരുവനന്തപുരം ഈസ്റ്റില്‍ നിന്നും ജയിച്ച അദ്ദേഹം 1987-91 കാലത്ത്  ഗതാഗത മന്ത്രിയായിരുന്നു. പ്രിയപ്പെട്ട ശങ്കരനാരായണപിള്ളയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം.
*****************
കോൺഗ്രസ് നേതാവും  മുൻമന്ത്രിയും ആയിരുന്ന കെ ശങ്കരനാരായണപിള്ള യുടെ നിര്യാണത്തിൽ യു ഡി എഫ് കൺവീനർ എം എം ഹസൻ അനുശോചനം രേഖപ്പെടുത്തി
തിരുവനന്തപുരം  ജില്ലയിൽ കെ എസ്‌ യു യൂത്ത് കോൺഗ്രസ് സംഘടനകൾക്ക് നേതൃത്വം നൽകിയ ശങ്കരനാരായണപിള്ള ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് ആയിരുന്നു ഡി സി സി ക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം ഉണ്ടാക്കിയത് അദ്ദേഹമായിരുന്നു  പിന്നീട് ശങ്കരനാരായണപിള്ള എൻ സി പി നേതാവ് എന്ന നിലയിലാണ് നയനാർ
 
മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയത് രാഷ്ട്രീയ പ്രശ്നങ്ങളിൽ സ്വന്തം നിലപാടുകളുള്ള ആദർശധീരനായ അദ്ദേഹം  സംശുദ്ധമായ പൊതുജീവിതത്തിന്റെ ഉടമയാണ് ശങ്കരനാരായണപിള്ള യുടെ നിര്യാണത്തിലൂടെ തനിക്ക് ആത്മബന്ധമുള്ള ഒരു സുഹൃത്തിനെയും കേരളത്തിനു ഒരു സത്യസന്ധനായ രാഷ്ട്രീയ നേതാവിനെയും ആണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു
******”**
മുൻമന്ത്രി കെ ശങ്കരനാരായണപിള്ള യുടെ നിര്യാണത്തിൽ തമ്പാനൂർ രവി അനുശോചിച്ചു.
thampanoor ravi | ആന്റണിയുടേയും തരൂരിന്റേയും റോഡ് ഷോ തടഞ്ഞ സംഭവം ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് തമ്പാനൂർ രവി; പിന്നിൽ സർക്കാരിന്റെ ഉന്നത ...
തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹംസംശുദ്ധമായ പൊതുജീവിതത്തിന് ഉടമ.സാധാരണക്കാരുടെ പ്രതിനിധിയായിരുന്നു അദ്ദേഹം.മികച്ച ഒരു പൊതുപ്രവർത്തകനെണ്  കേരളത്തിന് നഷ്ടമായ തെന്നും തമ്പാനൂർ രവി പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page