ജില്ലയിൽ കൂടുതൽ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ തുറക്കുന്നു; 18 ഡോമിസിലറി കെയർ സെന്ററുകൾ കൂടി

by admin

                 

ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കുന്നു. പുതിയ 18 ഡോമിസിലറി കെയർ സെന്ററുകളാണ് (ഡി.സി.സി.) വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുക്കുക.

  പെരുമ്പളം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എച്ച്.എസ്.എസ്(50കിടക്ക), മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ (50 കിടക്ക), കുത്തിയതോട് പഞ്ചായത്തിലെ മെഹന്തി ഓഡിറ്റോറിയം (50 കിടക്ക), ചേർത്തല തെക്ക് പഞ്ചായത്തിലെ ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂൾ (100 കിടക്ക), വെണ്മണി പഞ്ചായത്തിലെ സെന്റ് മേരീസ് ആശുപത്രി (30 കിടക്ക), രാമങ്കരി പഞ്ചായത്തിലെ ഫാത്തിമ ചർച്ച് ഹാൾ (50 കിടക്ക), പുറക്കാട് പഞ്ചായത്തിലെ എ.ഇ.എസ് കോളജ് അമ്പലപ്പുഴ (100 കിടക്ക), പുറക്കാട് എസ്.എൻ.എം.എച്ച്.എസ്.എസ് ഓഡിറ്റോറിയം (200 കിടക്ക), കോടംതുരുത്ത് പഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.എസ് കോടംതുരുത്ത് (50 കിടക്ക), താമരക്കുളം പഞ്ചായത്തിലെ നീലാംബരി ട്രസ്റ്റ് ആശുപത്രി (45 കിടക്ക) , പുറക്കാട് എസ്.എൻ.എം.എച്ച്.എസ്.എസ്., മുളക്കുഴ കൊഴുവല്ലൂർ മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോളജ് വനിത ഹോസ്റ്റൽ കെട്ടിടം, തൈക്കാട്ടുശേരി മണപ്പുറം രാജഗിരി ഇംഗ്‌ളീഷ് മീഡിയം സ്‌കൂൾ, ചേർത്തല തെക്ക് ഗവൺമെന്റ് എച്ച്.എസ്.എസ്., കാർത്തികപ്പള്ളി ധന്യ ഓഡിറ്റോറിയം, പുന്നപ്രതെക്ക് കാർമൽ പോളിടെക്‌നിക് ഹോസ്റ്റൽ, പാലമേൽ അർച്ചന കോളജ് ഓഫ് നഴ്‌സിങ്, പാണാവള്ളി ശ്രീകണ്‌ഠേശ്വരം സ്‌കൂൾ എന്നിവിടങ്ങളിലാണ് പുതിയ ഡി.സി.സി.കൾ തുറക്കുക. പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് ഡി.സി.സികൾ സജ്ജമാക്കുന്നതിനും സാധനസാമഗ്രികൾ ക്രമീകരിക്കുന്നതിനും ചുമതല. നടത്തിപ്പ് ചുമതല ജില്ല മെഡിക്കൽ ഓഫീസർക്കും പഞ്ചായത്തിലെ അതത് മെഡിക്കൽ ഓഫീസർമാർക്കുമാണ്.

നിലവിൽ ജില്ലയിൽ മൂന്ന് കോവിഡ് ആശുപത്രികളാണുള്ളത്. ആലപ്പുഴ മെഡിക്കൽ കോളജ്, ആലപ്പുഴ ജനറൽ ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവയാണ്. മൂന്ന് സി.എസ്.എൽ.റ്റി.സികളും പത്ത് സി.എഫ്.എൽ.റ്റി.സികളും പന്ത്രണ്ട് ഡി.സി.സി.കളുമാണ് ജില്ലയിലുള്ളത്. ഡി.സി.സികളിൽ 985 കിടക്കകളും സി.എഫ്.എൽ.റ്റി.സി.കളിൽ 2597 കിടക്കകളും സി.എസ്.എൽ.റ്റി.സി.കളിൽ 542 കിടക്കകളും മൂന്ന് കോവിഡ് ആശുപത്രികളിലായി 462 കിടക്കകളും ചേർത്ത് ആകെ 4586 കിടക്കകളുള്ള ചികിത്സാസൗകര്യമാണ് നിലവിൽ ജില്ലയിലുള്ളത്.

You may also like

Leave a Comment

You cannot copy content of this page