ധീരദേശാഭിമാനികളേയും സ്വാതന്ത്രസമര പോരാളികളേയും ഉയർത്തിപ്പിടിക്കേണ്ട സന്ദർഭത്തിലാണ് നാം ജീവിക്കുന്നതെന്ന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്…
ധീരദേശാഭിമാനികളേയും സ്വാതന്ത്രസമര പോരാളികളേയും ഉയർത്തിപ്പിടിക്കേണ്ട സന്ദർഭത്തിലാണ് നാം ജീവിക്കുന്നതെന്ന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്
എറിയാട് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല ആൻ്റ് ക്ലബ്ബ് സംഘടിപ്പിച്ച മുഹമ്മദ് അബ്ദുറഹിമാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ചരിത്രത്തിൽ ഉന്നത പഠനം നേടിയ വിദ്യാർത്ഥി പിന്നീട് ചരിത്രം സൃഷ്ടിക്കുന്നവനും ചരിത്രത്തെ നിർണയിക്കുന്നവനുമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .. ഇ ടി ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡൻറ് കെ പി രാജൻ, ജനപ്രതിനിധികളായ സുഗത ശശിധരൻ, ഹസ്ഫൽ, എറിയാട് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല ആൻ്റ് ക്ലബ്ബ് പ്രസിഡൻറ് വി എസ് അനീഷ്, സെക്രട്ടറി എം ബി രജീഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കാവ്യസന്ധ്യ അരങ്ങേറി.