കൊടുങ്ങല്ലൂരിൽ അമ്മായിയമ്മയും മരുമകളും കുടുംബ പ്രശ്നത്തെ തുടർന്ന് പരാതിയുമായി സ്റ്റേഷനിലെത്തി അമ്മായിയമ്മ പരാതി പറയുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. മതിലകം പുതിയകാവ് സ്വദേശിനി പുതിയ വീട്ടിൽ അബൂബക്കർ ഭാര്യ മുംതാസാണ് മരിച്ചത്.ഞായറാഴ്ച ആറരയോടെ മതിലകം പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.കുടുംബ പ്രശ്നത്തെ തുടർന്ന് മരുമകൾ നിസ്മ പരാതിയുമായി സ്റ്റേഷനിലെത്തിയതിന് പിന്നാലെ അമ്മായിയമ്മ മുംതാസും പരാതിയുമായി സ്റ്റേഷനിലെത്തുകയായിരുന്നു.പരാതി ബോധിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീണ മുംതാസിനെ മതിലകം പോലീസ് കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കൊടുങ്ങല്ലൂരിൽ അമ്മായിയമ്മയും മരുമകളും കുടുംബ പ്രശ്നത്തെ തുടർന്ന് പരാതിയുമായി സ്റ്റേഷനിലെത്തി അമ്മായിയമ്മ പരാതി പറയുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു.
previous post