അതിഥി തൊഴിലാളികളെ നിരീക്ഷിക്കാൻ കോസ്റ്റൽ പൊലീസ്…

അതിഥി തൊഴിലാളികളെ നിരീക്ഷിക്കാൻ തീരദേശത്ത് അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകളുടെയും ,തൊഴിലുടമകളുടെയും സംയുക്ത യോഗം അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്തു. അതിഥി തൊഴിലാളികളുടെ പ്രവർത്തനങ്ങൾ ബീറ്റ് ഓഫീസർമാർ നീരിക്ഷിക്കും.തൊഴിലാളികൾ ലഹരി ഉപയോഗിക്കുന്നു എങ്കിൽ അതിൻ്റെ ഉറവിടം കണ്ടെത്തും.  തീരദേശത്തെ മുഴുവൻ തൊഴിലാളി ക്യാംപുകളും പോലീസ് സന്ദർശിച്ചു അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കും . യോഗത്തിൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ സി ബിനു അസിസ്റ്റൻ്റ് ലേബർ ഓഫീസർ സീതാ ലക്ഷ്മി, എസ് ഐ രാധാകൃഷ്ണൻ, എ എസ് ഐ വിനോദ് കമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വി എൻ പ്രശാന്ത് കമാർ കെട്ടിട ഉടമകളുടെയും, തൊഴിലുടമകളുടെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

You may also like

Leave a Comment