കൊടുങ്ങല്ലൂർ.പെരിഞ്ഞനത്ത് ബെക്കും ലോറിയും കൂട്ടിയിടിച്ച് ബെക്ക് യാത്രികനായ യുവാവ് മരിച്ചു. ലോറി നിർത്താതെ പോയി. ആലപ്പുഴ തുമ്പോളി സെബാൻ ബെന്നി (21) ആണ് മരിച്ചത് കൂടെയുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.റോഡിൽ കിടക്കുന്നത് കണ്ട യുവാക്കളെ ലെഫ്ഗാർഡ് പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്.സെബാൻ ബെന്നി ആശുപത്രിയിൽ എത്തും മുൻപെ മരിച്ചിരുന്നു. അലപ്പുഴയിൽ നിന്ന് മലപ്പുറത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും.എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് സൂചന.ലോറി നിർത്താതെ പോയതായും പറയുന്നു. കയ്പമംഗലം പോലീസ് സി സി ടി വി പരിശോധിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ‘