ചാലക്കുടിപ്പുഴയിൽ കാണാതായ യുവതിയുടേതാണ് മൃതദേഹം..

by Times of Kodungallur

പുല്ലൂറ്റ് പുഴയിൽ കണ്ട മുതദേഹം തിരിച്ചറിഞ്ഞു.ചാലക്കുടിപ്പുഴയിൽ കാണാതായ ജാർഖണ്ഡ് സ്വദേശിയായ ഇരുപത്തിയൊന്ന് കാരി..കൂടുതൽ വാർത്തകൾക്ക് ..

പുല്ലൂറ്റ് പുഴയിൽ കണ്ട മുതദേഹം തിരിച്ചറിഞ്ഞു.ചാലക്കുടിപ്പുഴയിൽ കാണാതായ ജാർഖണ്ഡ് സ്വദേശിയായ ഇരുപത്തിയൊന്ന് കാരി മോണിക്കയുടെ മൃതദേഹമാണ് പുല്ലു റ്റ് പുഴയിൽ കണ്ടെത്തിയത്. ആലമിറ്റത്ത് വീട്ടിൽ ജോലിക്ക് നിന്നിരുന്ന യുവതിയെ കുഴൂർ കുണ്ടൂർ കടവിലാണ് കാണാതായത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് യുവതി ഒഴുകിപ്പോകുന്നത് സമീപവാസി കണ്ടതായി പറയുന്നു. പൊയ്യയിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച തൃശ്ശൂരിൽനിന്നുള്ള സ്കൂബാസംഘവും അഗ്നിരക്ഷാസേനയും പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. യുവതി പുഴയിൽ വീണതറിഞ്ഞ് പുഴ അവസാനിക്കുന്ന ഭാഗത്തെ ഷട്ടറുകൾ താഴ്ത്തുകയും ചെയ്തു. പുഴയോരങ്ങളിൽ വെള്ളം കയറിയതോടെ ഷട്ടറുകൾ വീണ്ടും തുറക്കുകയായിരുന്നു. മാള കൊടുങ്ങല്ലൂർ പോലീസ് സംയുക്തമായാണ് പുല്ലൂറ്റ് പുഴയുടെ വടക്കെയറ്റമായ വയലാർ കടവിൽ നിന്ന് മൃതദേഹം കരക്കെടുത്തിച്ചത്.

You may also like

Leave a Comment