സിഗ്നൽ തെറ്റിച്ച് വന്ന കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

by Times of Kodungallur

ചന്തപ്പുര കോട്ടപ്പുറം ബൈപാസിൽ ഗൗരീശങ്കർ ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചു.ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പറമ്പിക്കുളങ്ങര സ്വദേശി അൻസാരിക്കാണ് പരുക്ക്.അഞ്ചപ്പാലത്തിലേക്ക് പോകുവാനുള്ള സിഗ്നൽ ലെറ്റ് തെളിഞ്ഞപ്പോൾ പറവൂരിൽ നിന്ന് വന്ന കാർ സിഗ്നൽ തെറ്റിച്ച് വന്നതാണ് അപകട കാരണമെന്ന് പറയുന്നു. കാർ ഇടിച്ച ആഘാതത്തിൽ ബെക്ക് യാത്രികൻ തെറിച്ച് കാറിൻ്റെ ബോണറ്റിൽ വീണതാണ് പരിക്ക് പറ്റാനിടയാക്കിയത്.പരിക്കേറ്റ അൻസാരിയെ മെഡിക്കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You may also like

Leave a Comment