കൊടുങ്ങല്ലൂരിൽ മത്സ്യ ബന്ധനത്തിടെ ഏഴ് തൊഴിലാളികളുമായി മുങ്ങി കൊണ്ടിരുന്ന ബോട്ടിന് രക്ഷകനായി കോസ്റ്റൽ ഗാർഡ്. വെള്ളിയാഴ്ച വെളുപ്പിന് അഴീക്കോട് നിന്ന് മൽസ്യബന്ധനത്തിനായി പോയ ‘സീക്കിങ് ‘എന്ന ബോട്ട് 8നോട്ടിക്കൽ അകലെ പലക തള്ളിപ്പോയി മുങ്ങി കൊണ്ടിരിക്കുന്ന ബോട്ടാണ് തീരദേശ പോലീസെത്തി രക്ഷിച്ചത്. എസ്എച്ച് ഒ മണികണ്ഠൻ ലെനിൻ, സ്രാങ്ക് ഹാരിസ്, എഞ്ചിൻ ഡ്രൈവർ സുജിത് കുമാർ, ലാസ്‌കർ ജവാബ്, മറൈൻ ഹോം ഗാർഡ് വിപിൻ,തരകൻ കബീർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം നടത്തിയത്.രണ്ടരയോടെ ബോട്ട് കരക്കെത്തിച്ചു.