പശുവിനും കൈത്താങ്ങായി ഫയർഫോഴ്സ്

കൊടുങ്ങല്ലൂരിൽ തളർന്ന് വീണ പശുവിനും രക്ഷകരായി ഫയർഫോഴ്സ്.വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ പുല്ലൂറ്റ് ശ്രീകുമാർ തനയത്തിൻ്റെ ഫാമിൽ തളർന്ന് വീണ പശുവിനാണ് ഫയർഫോഴ്സ് കൈതാങ്ങായത്. പുല്ലൂറ്റ് അഗ്നി രക്ഷാ സേന സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ പി ബി സുനിയുടെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത്ത് കൃഷ്ണൻ, കെ എസ് രഞ്ജിത്ത്, ആർ വിജയൻ, എം ആർ രഞ്ജിത്ത്, ആർശ്രീജിത്ത് ഹോംഗാർഡ് ജോൺസൻ എന്നിവർ ചേർന്ന് ചെയിൻ ബ്ലോക്കിൽ ഹോസുകൾ ഇട്ട് പശുവിനെ നാല് കാലിൽ നിർത്തിയ ശേഷമാണ് അഗ്നി സേനാംഗങ്ങൾ മടങ്ങിയത്..

You may also like

Leave a Comment