പിടികിട്ടാപുള്ളി പോലീസിന്റെ പിടിയിൽ

കൊടുങ്ങല്ലൂർ.പിടികിട്ടാപ്പുള്ളി പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിൽ കൈപ്പമംഗലം കൊക്കുവായിൽ സുനിൽ നെയാണ് കൊടുങ്ങല്ലൂർ ഡി വൈ എസ് പി സലീഷ് എൻ എസ്ന്റെ നേതൃത്തത്തിലുള്ള സംഘം മഞ്ചേരിയിൽ നിന്നും പിടികൂടിയത്.

2011 ൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ തായ് നഗറിൽ നടന്ന ഉൽസവത്തിനിടയിൽ ഒരാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴി യുകയായിരുന്നു പ്രതിസുനിൽ മൊബൈൽഫോൺ ഉപേക്ഷിച്ചു അന്യജില്ലകളിലേക്ക് ഒളിവിൽ പോ യ സുനിൽ നാട്ടിൽ ആരുമായും ബന്ധപ്പെടാതെ കഴിയുകയായിരുന്നു .

കൊടുങ്ങല്ലൂർ ഡി വൈ എസ് പി സലീഷ് നെ കൂടാതെ നേതൃത്വത്തിൽ മതിലകം എസ് എഛ് ഒ ഷൈജു , എസ് ഐ സുനിൽ എ എസ് ഐ പ്രദീപ് , ഷൈൻ, സീനിയർ സി പി ഒ മാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, സി പി ഒ മാരായ അരുൺ നാഥ്‌, നിഷാന്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു..

 

You may also like

Leave a Comment

You cannot copy content of this page