കൊടുങ്ങല്ലൂർ.നഗരസഭയുടെ മാലിന്യ പ്ലാൻ്റിന് തീപിടിച്ചു.ടി കെ എസ് പുരത്തുള്ള മാലിന്യ പ്ലാൻ്റിനാണ് തീ പിടിച്ചത്.ശനിയാഴ്ച അഞ്ചരയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ ഫയർഫോഴ്സെത്തി തീ അണച്ചു.നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ നഗരസഭ കൗൺസിലർ ജോണിക്കുട്ടൻ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.