മാധ്യമ പ്രവർത്തകന് നേരെ ഗുണ്ടാവിളയാട്ടം

കൊടുങ്ങല്ലൂർ.പ്രാദേശിക മാധ്യമപ്രവർത്തകന്
നേരെ കയ്യേറ്റം. കയ്പമംഗലത്തെ എസ് ടി വി, ടി സി വി ക്യാമറാമാൻ
ചെന്ത്രാപ്പിന്നി സ്വദേശി ഷമീറിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്.ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ പെരിഞ്ഞനം ആറാട്ടുകടവ് ബീച്ചിൽ വെച്ചാണ് സംഭവം. ബീച്ചിൽ നടന്നു കൊണ്ടിരുന്ന ഉത്സവം എഴുന്നള്ളിപ്പ് ചിത്രീകരിക്കുന്നതിനിടെ ഊട്ടോളി അനന്തൻ എന്ന ആനയുടെ പാപ്പാൻമാർ ആണ് ക്യാമറ പിടിച്ചു വാങ്ങുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതെന്നാണ് പറയുന്നത്. ചിത്രീകരിച്ച വീഡിയോ പൂർണമായും നിർബന്ധിപ്പിച്ച് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. ഷമീർ കയ്പമംഗലം പോലീസിൽ പരാതി നൽകി.

You may also like

Leave a Comment