അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച വീടുകളിൽ പരിശോധന ഒരാൾ അറസ്റ്റിൽ ഒരാൾ രക്ഷപ്പെട്ടു

കൊടുങ്ങല്ലൂർ.അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച വീടുകളിൽ പരിശോധന ഒരാൾ അറസ്റ്റിൽ ഒരാൾ രക്ഷപ്പെട്ടു. അഴീക്കോട് ലൈറ്റ് ഹൗസ് സ്വദേശികളായ കോഴിപ്പറനിൽ കണ്ണൻ (43) കോഴിപ്പറമ്പിൽ ഹരിപ്രസാദ് എന്നിവരുടെ വീടുകളിലാണ് കൊടുങ്ങല്ലൂർ എക്സെസ് സംഘം പരിശോധന നടത്തിയത്. കണ്ണൻ്റെ കയ്യിൽ നിന്ന് നാല് ലിറ്ററും ഹരിപ്രസാദിൻ്റെ കയ്യിൽ നിന്ന് ഏഴര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്തു. കണ്ണനെ അറസ്റ്റ് ചെയ്തെങ്കിലും ഹരിപ്രസാദിനെ പിടികൂടാനായില്ല.എക്സെസ് ഇൻസ്പക്ടർ ഷാംനാഥ് സി ഇ ഒ മാരായ ബാബു, നിയാസ്, അഫ്സൽ വനിത സി ഇ ഒ മാരായ ചിഞ്ചുപോൾ രഞ്ചു ലിസ, ഡ്രൈവർ സജ്ജയ് എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.

You may also like

Leave a Comment