ലഡാക്കിൽ കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു

കൊടുങ്ങല്ലൂർ : വിനോദ യാത്രക്കിടയിൽ കൊടുങ്ങല്ലൂർ സ്വദേശി ലഡാക്കിൽ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. ശ്രീനാരായണപുരം ശഖുളങ്ങര കാട്ടിനു സമീപം താമസിക്കുന്ന പുലാപറമ്പിൽ ഗംഗാധരൻ നായരുടെയും എരമംഗലത്ത് ശാരദ ടീച്ചറുടെയും മകനായ മനോജ് കുമാർ (48) ആണ് ലഡാക്കിൽ മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്. കുടുംബത്തോടൊപ്പം
മനോജ് കുമാർ ഡൽഹിയിൽ താമസിച്ചു വരുന്നത്. സംസ്കാരം ഞായറാഴ്ചവള ശ്രീനാരായണപുരത്തെ വീട്ടുപറമ്പിൽ നടത്തും. ഭാര്യ: സരിത. മകൾ : അനശ്വര.

You may also like

Leave a Comment