കൊടുങ്ങല്ലൂർ.വീണ്ടും എംഡിഎംഎ, പെരിഞ്ഞനത്ത് രണ്ട് പേർ പിടിയിൽ

കൊടുങ്ങല്ലൂർ.വീണ്ടും എംഡിഎംഎ, പെരിഞ്ഞനത്ത് രണ്ട് പേർ പിടിയിൽ.മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് പേരെ കയ്പമംഗലം പോലീസ് പിടികൂടി, പെരിഞ്ഞനം ആറാട്ടുകടവിൽ നിന്നും ആണ് മേത്തല സ്വദേശി സാലിഹ്, എടവിലങ്ങ് സ്വദേശി ജോയൽ എന്നിവരെ പോലീസ് പിടികൂടിയത്.   ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളുടെ ഫോൺ പരിശോധിച്ച് വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.ഏതാനും ദിവസം മുൻപ് കയ്പമംഗലം ബോർഡ് സെൻ്ററിൽ നിന്നും 15 ഗ്രാം മയക്കുമരുന്നുമായി രണ്ട് പേരെ എക്സൈസ് പിടികൂടിയിരുന്നു

You may also like

Leave a Comment