കൊടുങ്ങല്ലൂർ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കാറുമായി കുട്ടിയിടിച്ച് അപകടം. മതിലകം പുതിയകാവിൽ നിന്ന് രോഗിയുമായി ആസ്റ്റർ മെഡിസിറ്റിയിലേക്ക് പോവുകയായിരുന്ന ദയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്.ശനിയാഴ്ച ആറ് മണിയോടെ കോട്ടപ്പുറം ചന്തപ്പുര ബെപ്പാസിൽ അഞ്ചപ്പാലം സിഗ്നലിലായിരുന്നു അപകടം. അഞ്ചപ്പാലത്ത് നിന്ന് കാർ സിഗ്നൽ കടക്കുന്നതിനിടെ ആംബുലൻസുമായി ഇടിക്കുകയായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.അപകടത്തിൽ ആർക്കും പരിക്കില്ല.
കൊടുങ്ങല്ലൂർ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കാറുമായി കുട്ടിയിടിച്ച് അപകടം.
previous post