മഞ്ഞലോഹത്തിൽ കണ്ണ് മഞ്ഞളിക്കാതെ മെഡിക്കൽ ഷോപ്പുടമ..

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമക്ക് നൽകി മധ്യവയസ്കൻ മാതൃകയായി. കൊടുങ്ങല്ലൂർ ജയലക്ഷ്മി മെഡിക്കൽസ് ഉടമയും വട്ടപ്പറമ്പിൽ ലാൽ ന് മെഡിക്കൽ ഷോപ്പിൻ്റെ പരിസരത്തു നിന്നും ലഭിച്ച മുന്നേകാൽ പവൻ്റെ സ്വർണ്ണമാല മാടവന അത്താണി കുരിയപ്പിള്ളി ജാസ്മിൻ അലിക്ക് നൽകിയാണ് മെഡിക്കൽ ഷോപ്പുടമ മാതൃകയായത്. നാല്പത്തി രണ്ടാം വാർഡ് കൗൺസിലർ പരമേശ്വരൻ കുട്ടി, എ എസ് ഐമാരായ ഉല്ലാസ്, സേവ്യർ, ബിജു, സി പി ഒ മാരായ ഗിൽബർട്ട്, ഫെസൽ എന്നിവരുടെ സാന്നിധ്യത്തിലാണ് മാല കൈമാറിയത്.

You may also like

Leave a Comment