പോലീസ് കാരൻ സഞ്ചരിച്ചിരുന്ന കാർ കാണാതായി.പെരിഞ്ഞനം സെൻ്ററിലാണ് സംഭവം.

കൊടുങ്ങല്ലൂർ.ഡി വൈ എസ് പി ഓഫീസിലെ പോലീസ് ഡ്രെവർ സഞ്ചരിച്ചിരുന്ന വാഹനം കാണാതായി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലെ ഡ്രെവറും പെരിഞ്ഞനം കരയിൽ വേണുഗോപാൽ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറാണ് കാണാതായത്.ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.വേണുഗോപാലും കുടുംബവും സഞ്ചരിച്ചിരുന്ന കാർ പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ നിർത്തിയിട്ടശേഷം എതിർവശത്തുള്ള വനിത പൂകൃഷിയുടെ കടയിൽ കയറി തിരിച്ചെത്തിയപ്പോഴാണ് കാർ കാണാതായതറിയുന്നത്. പാർക്ക് ചെയ്ത ശേഷം അഞ്ച് മിനിറ്റുകൾക്കുള്ളിലാണ് കാർ കാണാതായത്.വേണുഗോപാലിൻ്റെ സുഹൃത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നാണ് സൂചന.

You may also like

Leave a Comment