കൊടുങ്ങല്ലൂർൽ .യുവതിയുടെ മരണം, ഭർത്താവ് റിമാൻഡിൽ.

യുവതിയുടെ മരണം, ഭർത്താവ് റിമാൻഡിൽ.പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിൻ്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത് സ്ത്രീധനപീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ച ത് . ആഗസ്ത് ഒന്നിനാണ് മൂന്ന്പീടികയിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ച് അഫ്സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ കയ്പമംഗലം പോലീസ്
അറസ്റ്റ് ചെയ്തിരുന്ന ഭർത്താവ് അമലിനെ കോടതി റിമാൻഡ് ചെയ്തു. കരൂപടന്ന സ്വദേശി കളാംപുരക്കൽ റഹീമിൻ്റെ മകൾ ആണ് അഫ്സാന.

You may also like

Leave a Comment